സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേയും കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഓരോ മാസത്തെയും ഫയലുകൾ തീർപ്പാക്കലുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ മന്ത്രിസഭായോഗ തീരുമാനം.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ബുധനാഴ്ചയും ചേരുന്ന പതിവു മന്ത്രിസഭായോഗം മാസത്തിൽ നാലെണ്ണമാണു സാധാരണയായി ചേരുക. ഇതിൽ ഒരു മന്ത്രിസഭായോഗമാണ് ഫയൽ തീർപ്പാക്കൽ കാര്യങ്ങളുടെ വിലയിരുത്തൽ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുക. ഓരോ വകുപ്പിലെയും അതുവരെയുള്ള പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കണം.