എയ്ഡ് മഹാമാരിക്കെതിരേ പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഇസ്രേലി ശാസ്ത്രജ്ഞർ. ഒറ്റത്തവണ ഉപയോഗിക്കുന്ന വാക്സിനും എച്ച്ഐവി പകർത്തുന്ന വൈറസിനെ നിർജീവമാക്കുന്ന പുതിയ ചികിത്സാരീതികളുമാണ് ജീനുകൾ എഡിറ്റ് ചെയ്യുന്ന ശാസ്ത്രരീതിയിലൂടെ ടെൽഅവീവ് സർവകലാശാല ജോർജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ് ഗവേഷകർ വികസിപ്പിച്ചത്.
എച്ച്ഐവി വൈറസുകൾ മനുഷ്യരുടെ രോഗപ്രതിരോധശേഷിയെയാണ് ആദ്യം ബാധിക്കുന്നത്. ഇതിനെ നിർവീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നതാണു പുതിയ മരുന്ന്. ഒരു തവണ പ്രയോഗിച്ചാൽ രോഗിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഗവേഷണ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.