23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഞ്ചാം പിറന്നാളിന് കിടിലന്‍ ഓഫര്‍; മെട്രോയില്‍ 5 രൂപക്ക് യാത്ര ചെയ്യാം
Kerala

അഞ്ചാം പിറന്നാളിന് കിടിലന്‍ ഓഫര്‍; മെട്രോയില്‍ 5 രൂപക്ക് യാത്ര ചെയ്യാം

അഞ്ചാം വാര്‍ഷികത്തിനൊരുങ്ങവെ യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. വെറും അഞ്ചു രൂപയ്ക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. പിറന്നാള്‍ദിനമായ ജൂണ്‍ 17-നാണ് ഈ ഓഫര്‍ കൊച്ചി മെട്രോ യാത്രികര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചിയുടേയും വികസന കേരളത്തിന്റേയും മുഖം മാറ്റിയെഴുതിയ കൊച്ചി മെട്രോ ജൂണ്‍ 17ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

യാത്രക്കാരെ ആകര്‍ഷിക്കുക, കൂടുതല്‍ യാത്രക്കാരിലേക്ക് മെട്രോയെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ ഇങ്ങനെയൊരു പിറന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. ”യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി” എന്ന ടാഗ് ലൈനോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ കെഎംആര്‍എല്‍ വിവരം പങ്കുവെച്ചിരിക്കുന്നത്.

Related posts

*ഇന്ന് ജിഎസ്ടി കൗൺസിൽ യോഗം; നഷ്ടപരിഹാരം 5 വർഷം കൂടി നീട്ടണമെന്ന് കേരളം.*

Aswathi Kottiyoor

നിക്ഷേപ സമാഹരണം ഇന്നു മുതൽ; ലക്ഷ്യം 9,000 കോടി

Aswathi Kottiyoor

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox