ഇരിട്ടി : വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മെട്രോയൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരത്തിൽ മഴക്കാല പൂർവ്വ ശൂചീകരണം നടത്തി. പുതിയ ബസ് സ്റ്റാൻഡിലെ വിവിധ ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ .പി. അലി ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാ വാർഡ് കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, എൻ .കെ. ഇന്ദുമതി, മെട്രോ യൂണിറ്റ് സെക്രട്ടറി എം. ജെ. ജോഷി, വ്യാപാരികളായ കെ .മുരളീധരൻ, ഇ. ഷബീർ, സോബിൻ തോമസ്, രാമകൃഷ്ണൻ, എ. പി. ഷിബു, ഉമേഷ്, മുഹമ്മദ് റാഫി, എൻ. പി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.