27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഹ​ർ​ത്താ​ലി​ൽ മ​ല​യോ​രം നി​ശ്ച​ല​മാ​യി
Kerala

ഹ​ർ​ത്താ​ലി​ൽ മ​ല​യോ​രം നി​ശ്ച​ല​മാ​യി

കൊ​ട്ടി​യൂ​ർ/​ഇ​രി​ട്ടി: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ​ക്കും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്കും ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ ആ​റ​ളം-​കൊ​ട്ടി​യൂ​ർ-​ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​തം ബ​ഫ​ർ​സോ​ൺ വി​രു​ദ്ധ സ​ർ​വ​ക​ക്ഷി ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ മ​ല​യോ​ര​മേ​ഖ​ല നി​ശ്ച​ല​മാ​യി. കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും സ്കൂ​ളു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ഏ​താ​നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും അ​ത്യാ​വ​ശ്യം ചി​ല വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളൊ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ആ​രും നി​ർ​ബ​ന്ധി​ക്കാ​തെ​ത​ന്നെ മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ വ​ലി​യൊ​രു പ്ര​ശ്ന​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​ൻ എ​ല്ലാ​വ​രും സ്വ​മേ​ധ​യാ മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.
ക​ണ്ണൂ​ർ, ത​ല​ശേ​രി ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ പേ​രാ​വൂ​രി​ലും ഇ​രി​ട്ടി​യി​ലും ഓ​ട്ടം നി​ർ​ത്തി. അ​മ്പാ​യ​ത്തോ​ട്, കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, ആ​റ​ളം, എ​ടൂ​ർ, കീ​ഴ്പ​ള്ളി, അ​ങ്ങാ​ടി​ക്ക​ട​വ് ടൗ​ണു​ക​ളി​ലെ​ല്ലാം ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. മ​ല​യോ​ര​മേ​ഖ​ല നി​ശ്ച​ല​മാ​യ​തോ​ടെ പേ​രാ​വൂ​ർ, ഇ​രി​ട്ടി ടൗ​ണു​ക​ളി​ൽ ജ​ന​ങ്ങ​ൾ ന​ന്നെ കു​റ​വാ​യി​രു​ന്നു.
ജ​ന​വാ​സ​മേ​ഖ​ല​യെ ബ​ഫ​ർ​സോ​ൺ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക, ബ​ഫ​ർ​സോ​ൺ ഒ​രു കി​ലോ​മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ച സു​പ്രീം കോ​ട​തി വി​ധി പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം രൂ​പ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്. എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ക.
ഉ​ളി​ക്ക​ൽ, പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​ത്തി​ലെ ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളും ഈ ​വ​ന്യ​ജീ​വി സ​ങ്കേ​ത ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടും.
കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ൾ ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​വ​യാ​ണ്.

Related posts

കേന്ദ്രീകൃത പരിശോധന പോർട്ടൽ ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

സുരേഷ് ഗോപി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

Aswathi Kottiyoor

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox