24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇ​ന്ത്യ​യി​ല്‍ 5-ജി ​ഉ​ട​ൻ; ലേ​ല​ത്തി​ന് കേ​ന്ദ്രാ​നു​മ​തി
Kerala

ഇ​ന്ത്യ​യി​ല്‍ 5-ജി ​ഉ​ട​ൻ; ലേ​ല​ത്തി​ന് കേ​ന്ദ്രാ​നു​മ​തി

ഇ​ന്ത്യ 5-ജി ​ഉ​ട​ൻ. 5ജി ​സ്പെ​ക്ട്രം ലേ​ല​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് 5ജി ​ലേ​ല​ത്തി​നു​ള്ള സ്പെ​ക്ട്രം വി​ല നി​ർ​ണ​യ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ രാ​ജ്യ​ത്ത് 5ജി ​സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചേ​ക്കും. 72097.85 മെ​ഗാ​ഹെ​ര്‍​ട്‌​സ് സ്‌​പെ​ക്ട്രം ആ​ണ് ലേ​ലം ചെ​യ്യു​ക. 20 വ​ർ​ഷ​ത്തേ​ക്കാ​ണ് സ്‌​പെ​ക്ട്രം ന​ല്‍​കു​ന്ന​ത്. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ലേ​ലം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കും.

ലേ​ലം പൂ​ര്‍​ത്തി​യാ​യി മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ രാ​ജ്യ​ത്ത് സേ​വ​നം ആ​രം​ഭി​ക്കു​മെ​ന്ന് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റി​ല​യ​ന്‍​സ് ജി​യോ​യും, ഭാ​ര​തി എ​യ​ര്‍​ടെ​ലും, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യും ആ​ദ്യ ഘ​ട്ട 5ജി ​വി​ന്യാ​സ​ത്തി​നാ​യി ത​യാ​റെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

10, 12 ക്ലാസ് പരീക്ഷകളിൽ പത്രവായനയ്ക്കും മാർക്ക്.

Aswathi Kottiyoor

കേരളത്തിന്റെ ഉയർന്ന സാമൂഹിക സൂചകങ്ങൾക്കു കാരണം സ്ത്രീ ശാക്തീകരണം: സ്പീക്കർ

Aswathi Kottiyoor

പട്ടികവിഭാഗക്കാരുടെ പെട്രോളിയം, ഗ്യാസ് ഔട്ട്ലെറ്റുകൾ അനർഹർ തട്ടിയെടുക്കുന്നതിനെതിരേ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox