കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് സ്വദേശിനിയായ കന്യാസ്ത്രീ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചു. നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ് ജോസ് എഫ്.സി.സി (46)യാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട് മിഷനിൽ ജോലിചെയ്ത് വരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം പ്രാർഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ ജോസഫ്. മാതാവ്: മേരി. സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആൻറണി ( എം.എസ്.എഫ്.എസ്, നാഗാലാൻഡ് ), എൽസി. സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടിൽ നടത്തി.