24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ലോക വയോജന പീഡന ബോധോത്കരണ ദിനാചരണം ഇന്ന് (15 ജൂൺ)
Kerala

ലോക വയോജന പീഡന ബോധോത്കരണ ദിനാചരണം ഇന്ന് (15 ജൂൺ)

ലോക വയോജന പീഡന ബോധവത്ക്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് (ജൂൺ 15) വൈകിട്ട് 3.30 നാണ് പരിപാടി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വയോജനങ്ങൾക്കും, സർക്കാർ-സർക്കാരിതര സംഘടനകൾക്കുമായി സാമൂഹ്യനീതി വകുപ്പ് പുതുതായി ഏർപ്പെടുത്തിയ വയോസേവന അവാർഡുകൾ ചടങ്ങിൽ സമർപ്പിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
NSS സംസ്ഥാനതല സന്നദ്ധ പ്രവർത്തകരുടെയും സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടാകും. കൂടാതെ ജില്ലാതലങ്ങളിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യസുരക്ഷാ മിഷന്റെയും ചടട സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ വാഹന റാലികൾ, ഫ്‌ലാഷ് മോബുകൾ, തെരുവ് നാടകങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ,കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിനോടൊപ്പം വിഷയവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടികളും പോസ്റ്റർ രചനാ മത്സരങ്ങളും നടത്തും. മുതിർന്ന പൗര•ാരോടോപ്പമുള്ള ‘സെൽഫി’ കോണ്ടസ്റ്റുകൾ, കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ചുള്ള വിവിധ സെമിനാറുകളും ബോധവത്ക്കരണം തുടങ്ങിയ പരിപാടികളും ജില്ലകളിൽ ഉണ്ടാകും.

Related posts

മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാരം കെ.കെ.ശൈലജയ്ക്കു സമ്മാനിച്ചു.

Aswathi Kottiyoor

ചരിത്രം തിരുത്തില്ല; കേന്ദ്രനിർദേശം കേരളം തള്ളും

Aswathi Kottiyoor

കളരിപ്പയറ്റ് ജേതാവിനും പരിശീലകനും ആദരം

Aswathi Kottiyoor
WordPress Image Lightbox