2022-23 സാന്പത്തിക വർഷം സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കർഷകർക്ക ു വിതരണം ചെയ്യുന്നതിന് 30 കോടി രൂപ അനുവദിച്ചതായി മന്ത്രി പി. പ്രസാദ്. പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കു നേരിട്ട് അവരുടെ അക്കൗണ്ടിൽ ആനുകൂല്യം നല്കും.
പ്രകൃതിക്ഷോഭം മൂല മുള്ള വിളനാശത്തിൽനിന്നു കർഷകരെ സംരക്ഷിക്കാനാണ് കൃഷി വകുപ്പ് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളായ കർഷകരിൽനിന്ന് പ്രീമിയം സ്വരൂപിച്ചും സർക്കാർ വിഹിതം ഉൾപ്പെടുയുമാണ് ആനുകൂല്യം അനുവദിക്കുന്നത്.
പദ്ധതിയിൽ അംഗങ്ങളാകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നിർദേശം നല്കിയിട്ടുണ്ട്. എല്ലാ കർഷകരും വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാകണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.