24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
Kerala

രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിലെത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ഒമ്പത് മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി ഇന്നലെ ഹാജരായത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവർത്തകർ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചു.

പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, അധീർ രഞ്ജൻ ചൗധരി, എഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ മുതൽ ഒത്തുകൂടിയിരുന്നു.

രാവിലെ പ്രിയങ്ക ഗാന്ധിക്കൊപ്പം എഐസിസി ആസ്ഥാനത്ത് എത്തിയ രാഹുൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കാൽനടയായി ഇഡി ആസ്ഥാനത്തേക്കെത്തിയത്. അതേസമയം ഇന്നും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.

Related posts

വസ്ത്രധാരണത്തിൽ മാറ്റം വേണം; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി വനിതാ ജുഡീഷ്യൽ ഓഫീസർമാർ

Aswathi Kottiyoor

കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യത- വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

നവീകരിച്ച സീ പാത്ത് വേയും സീ വ്യൂ പാർക്കും തുറന്നു

Aswathi Kottiyoor
WordPress Image Lightbox