22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സൗജന്യ റേഷൻ കിറ്റ് വിതരണം; കമീഷൻ കുടിശ്ശികക്കായി വ്യാപാരികൾ നെട്ടോട്ടത്തിൽ
Kerala

സൗജന്യ റേഷൻ കിറ്റ് വിതരണം; കമീഷൻ കുടിശ്ശികക്കായി വ്യാപാരികൾ നെട്ടോട്ടത്തിൽ

കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ക​മീ​ഷ​ൻ കു​ടി​ശ്ശി​ക​ക്കാ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​സാ​ന​മാ​കു​ന്നി​ല്ല.

കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും കു​ടി​ശ്ശി​ക ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ നി​സ്സം​ഗ​ത പു​ല​ർ​ത്തു​ന്നു​വെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത് .

പ​തി​നൊ​ന്ന് മാ​സ​ത്തെ തു​ക​യാ​ണ്​ ന​ൽ​കാ​നു​ള്ള​ത്. 50.86 കോ​ടി രൂ​പ​യോ​ളം റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കാ​നു​ണ്ട്. 2020 ഏ​പ്രി​ൽ മു​ത​ൽ ആ​രം​ഭി​ച്ച കി​റ്റ് വി​ത​ര​ണ​ത്തി​ൽ ര​ണ്ട് മാ​സ​ത്തെ ക​മീ​ഷ​ൻ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ആ​ദ്യം ഏ​ഴ് രൂ​പ​യാ​യി​രു​ന്ന ക​മീ​ഷ​ൻ അ​ഞ്ച് രൂ​പ​യാ​യി കു​റ​ച്ചി​ട്ടും തു​ക ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

കോ​വി​ഡ് കാ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ച അ​പൂ​ർ​വം സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് റേ​ഷ​ൻ ക​ട​ക​ൾ. പ്ര​ത്യേ​ക കേ​ന്ദ്രം വാ​ട​ക​ക്ക് എ​ടു​ത്താ​ണ് പ​ല​രും കി​റ്റു​ക​ൾ സൂ​ക്ഷി​ച്ച​ത്. ഈ ​ഇ​ന​ത്തി​ൽ ത​ന്നെ വ​ലി​യ ബാ​ധ്യ​ത വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യി.

കോ​വി​ഡ് കാ​ല​ത്ത് 65 റേ​ഷ​ൻ വ്യാ​പാ​രി​ക​ളാ​ണ്​ മ​രി​ച്ച​ത്. ഇ​വ​ർ​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. കു​ടി​ശ്ശി​ക ല​ഭി​ക്കാ​ൻ ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​മു​ഹ​മ്മ​ദാ​ലി​യാ​ണ് ആ​ദ്യം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പി​ന്നീ​ട് മ​റ്റു​ള്ള​വ​രും കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ക ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സ് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ. ഭ​ക്ഷ്യ വ​കു​പ്പി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും ധ​ന​വ​കു​പ്പ് ത​ട​സ്സം നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷേ​പം.

സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്തി കു​ടി​ശ്ശി​ക ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​മു​ഹ​മ്മ​ദാ​ലി, അ​സോ​സി​യേ​ഷ​ൻ കൊ​ച്ചി സി​റ്റി പ്ര​സി​ഡ​ന്റ് കെ.​കെ. കു​ഞ്ഞ​ച്ച​ൻ, സെ​ക്ര​ട്ട​റി സി.​എ. ഫൈ​സ​ൽ, ആ​ർ.​എ​സ്. അ​ഷ​റ​ഫ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

തൃശൂരില്‍ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ തിരയിൽ പെട്ട് മരിച്ചു

Aswathi Kottiyoor

*എ.എന്‍. ഷംസീര്‍ ഇനി സഭാനാഥന്‍; 96 വോട്ട് കിട്ടി, യുഡിഎഫിന് 40.

Aswathi Kottiyoor

ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രം വലിയ ഭീഷണി; വെല്ലുവിളി രാഷ്‌ട്രീയബോധ്യത്തോടെ ഏറ്റെടുത്തേ മതിയാകൂ: പിണറായി വിജയൻ

Aswathi Kottiyoor
WordPress Image Lightbox