25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിമാനത്തിലെ പ്ര​തി​ഷേ​ധം; യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
Kerala

വിമാനത്തിലെ പ്ര​തി​ഷേ​ധം; യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വി​മാ​ന​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ മൂ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ന്‍ അ​നി​ലി​ന്‍റെ മൊ​ഴി​യി​ലാ​ണ് നടപടി. ഇ​ന്‍​ഡി​ഗോ ഗ്രൗ​ണ്ട് മാ​നേ​ജ​റു​ടെ ക​ത്തും കേ​സി​ന് ആ​ധാ​ര​മാ​ണ്. എ​യ​ര്‍​ക്രാ​ഫ്റ്റ് സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന അ​തി​ക്ര​മ​മെ​ന്നാ​ണ് ഇ​ന്‍​ഡി​ഗോ ഗ്രൗ​ണ്ട് മാ​നേ​ജ​ർ പ​രാ​തി ന​ൽ​കി​യ​ത്.

ക​ണ്ണൂ​രി​ല്‍​നി​ന്ന് തി​ങ്ക​ളാ​ഴ്ച 3.45-ന് ​പു​റ​പ്പെ​ട്ട വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ​ര്‍​സി​ന്‍ മ​ജീ​ദ്(28), ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ന​വീ​ന്‍​കു​മാ​ര്‍ (34) എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം ഒ​രാ​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു.

വ​ധ​ശ്ര​മം, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ല്‍ അ​ക്ര​മം കാ​ണി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി വ​ലി​യ​തു​റ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ ഗുജറാത്തില്‍…………

Aswathi Kottiyoor

ബഫർ സോൺ: മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി

Aswathi Kottiyoor

കൊച്ചി കൊളംബോ കപ്പൽ സർവീസ്‌ പരിഗണനയിൽ

Aswathi Kottiyoor
WordPress Image Lightbox