ഡോളറുമായുള്ള വിനിമയത്തിൽ റിക്കാർഡ് താഴ്ചയിലേക്കു വീണ് വീണ്ടും രൂപ. ഒരു ഡോളറിനെതിരേ 36 പൈസ താണ് 78.29 ലെത്തിയതോടെയാണു രൂപ ഇടിവിന്‍റെ പുതുറിക്കാർഡ് കുറിച്ചത്.
ഇന്ത്യൻ ഓഹരിവിപണി തകർച്ചയിലേക്കു പോയതും ഡോളർ കരുത്താർജിച്ചതുമാണു രൂപയ്ക്ക് തിരിച്ചടിയായത്.
യുക്രെയ്ൻ- റഷ്യ യുദ്ധത്തെത്തുടർന്ന് ഇന്ത്യയിൽനിന്നു വിദേശ നിക്ഷേപകർ പിൻവലിയുന്നതും ക്രൂഡ് വില കയറുന്നതും കുറച്ചുനാളുകളായി രൂപയ്ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.