മലയോര നിവാസികളെ ഭീതിയിലാഴ്ത്തുന്ന ജനദ്രോഹ നടപടിയായ ബഫർ സോൺ കരടുവിജ്ഞാപനം ജനവാസ മേഖലയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അമ്പായത്തോട് കെ. സി. വൈ. എം, സി. എം. എൽ എന്നീ ഭക്തസംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. അമ്പായത്തോട് സെന്റ് ജോർജ് ഇടവക ദേവാലയത്തിൽ നിന്നും അമ്പായത്തോട് ടൗണിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിക്ക് ഇടവക വികാരി ഫാ കുര്യൻ വാഴയിൽ, കെസിവൈഎം പ്രസിഡന്റ് മെൽബിൻ കല്ലടയിൽ, സി. എം. എൽ പ്രസിഡന്റ് ഷെറിൻ അഞ്ചേരി, മറ്റ് കെസിവൈഎം, സി. എം. എൽ ഭാരവാഹികളായ അഞ്ജന പാറയിൽ ഗോഡ്സൺ ഇലഞ്ഞിമറ്റത്തിൽ, ഭവ്യ കുഴികണ്ടത്തിൽ, സി ജെയിൻ എസ്. എ. ബി. എസ്, സി ആന്മരിയ എസ്. എ. ബി. എസ്, ഷിൽജി പയ്യംമ്പള്ളി, ഷീന കവികല്ലറക്കൽ എന്നിവർ നേതൃത്വം നൽകി.
previous post