ഓരോ വീട്ടിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലജീവന്‍ മിഷന് പദ്ധതിയുടെ നിയോജ മണ്ഡലം തല അവലോകന യോഗം ശ്രീകണ്ഠപുരം നഗരസഭ ഹാളില്‍ നടന്നു. കേരള വാട്ടര്‍ അഥോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരജ നായര്‍ പദ്ധതി അവലോകനം നടത്തി. സജീവ് ജോസഫ് എംഎല്‍എ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി. പി. മോഹനന്, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ചന്ദ്രശേഖരന്, മറ്റു പഞ്ചായത്തുകളിലെ പ്രതിനിധികള്‍, ജല ജീവന് മിഷന് പദ്ധതിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗുണഭോക്താക്കളുടെ ലിസ്റ്റ്, ഇനിയും കുടിവെള്ളം ലഭിക്കാത്ത കുടുംബങ്ങളുടെ വിവരം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വീടുകളില്‍ എത്രയും പെട്ടെന്ന് വെള്ളം എത്തിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളാന്‍ സജീവ് ജോസഫ് എംഎല്‍എ നിര്‍ദേശം നല്കി.
previous post