24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം
Kerala

ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം

*15നു മുഖ്യമന്ത്രി ജീവനക്കാരെ അഭിസംബോധ ചെയ്യും
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. 15നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മുഖേന സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരെയും അഭിസംബോധന ചെയ്താകും ഉദ്ഘാടനം.
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസ് തലം വരെയുള്ള എല്ലാ സർക്കാർ ഓഫിസുകളിലും ഫയൽ തീർപ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികൾ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പു തലത്തിൽ അതതു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാൻ നേതൃത്വം നൽകും. വകുപ്പുതലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തും. ചീഫ് സെക്രട്ടറി ഫയൽ തീർപ്പാക്കലിന്റെ ഉദ്യോഗസ്ഥലതത്തിലുള്ള പൊതുവായ മേൽനോട്ടം വഹിക്കും.
ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചർച്ച ചെയ്യും. ഇതിനു പുറമേ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം അവസാനിച്ച ശേഷം ഒക്ടോബർ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. വകുപ്പുകളുടെ സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.

Related posts

2022-ല്‍ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും; നീക്കവുമായി ഗൂഗിള്‍ പ്ലേ.

Aswathi Kottiyoor

ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor

വയനാട്ടിൽ വാഹനാപകടത്തിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox