24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കോഴിക്കോട്‌ ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ
Kerala

കോഴിക്കോട്‌ ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ

ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ സൗകര്യം വരുന്നു. അങ്കണവാടികളോട്‌ അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്റ്‌സ്‌ ക്ലബ്‌) പ്രവർത്തനം മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യം. സംസ്ഥാനത്ത്‌ വനിത ശിശുവികസന വകുപ്പിന്‌ കീഴിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്ന ക്ലബ്ബുകളിലാണ്‌ ആദ്യഘട്ടത്തിൽ വൈഫൈ എത്തുക. ഒരു അങ്കണവാടിക്ക്‌ 2500 രൂപ വകുപ്പ്‌ ഇതിന്‌ അനുവദിച്ചു.
കൗമാരക്കാരായ പെൺകുട്ടികളുടെ ശാരീരിക-മാനസിക ശാക്തീകരണം ലക്ഷ്യമിട്ടാണ്‌ ‘വർണക്കൂട്‌’ എന്നപേരിൽ കുമാരി ക്ലബ്ബുകൾ രൂപീകരിച്ചത്‌. എന്നാൽ, ഇന്റർനെറ്റ്‌ കണക്‌ഷൻ ഇല്ലാത്തതിനാൽ ഇവിടെ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്താനായിരുന്നില്ല. ഇത്‌ പരിഹരിക്കാനാണ്‌ വൈഫൈ ഏർപ്പെടുത്തുന്നത്‌. ഇതുമൂലം പഠന വിഷയങ്ങളിൽ കൂടുതൽ അറിവ്‌ നൽകാനും പൊതുപരീക്ഷകളിലെ മികവ്‌ വർധിപ്പിക്കാനും പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം നൽകാനും സാധിക്കും. ബിഎസ്‌എൻഎലുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

100 മീറ്റർ ചുറ്റളവിൽ ബിഎസ്‌എൻഎൽ ഒപ്‌റ്റിക്കൽ കേബിൾ നെറ്റ്‌വർക്കുള്ള അങ്കണവാടികൾക്ക്‌ മുൻഗണന നൽകും. ഈ സൗകര്യമില്ലാത്ത അങ്കണവാടികൾക്ക്‌ സ്വന്തം ചെലവിൽ സംവിധാനം ഏർപ്പെടുത്താം. ആദിവാസി, തീരദേശ മേഖലകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കോളനികൾക്കും മുൻഗണന നൽകും. അങ്കണവാടികളുടെ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കി 25നകം പദ്ധതിയുടെ വിശദ റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ വനിതാ ശിശുവികസന വകുപ്പ്‌ ഡയറക്ടറുടെ ഉത്തരവിലുള്ളത്‌.

Related posts

ലോകത്തിലെ മികച്ച ഭരണാധികാരി നരേന്ദ്ര മോദിയെന്നു സർവേ; ബൈഡൻ ഏറെ പിന്നിൽ.

Aswathi Kottiyoor

സൗന്ദര്യ വര്‍ധക ക്രീമുകള്‍ വൃക്കരോഗത്തിന് കാരണമാകുന്നു വെന്ന് കണ്ടെത്തൽ

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് സ​ർ​വീ​സ്: ആ​ദ്യ 100 യാ​ത്ര​ക്കാ​ർ​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം

Aswathi Kottiyoor
WordPress Image Lightbox