22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 24 മണിക്കൂർ കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. ഏഴ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

Related posts

ബഫർസോൺ: വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയിലേക്ക്.*

Aswathi Kottiyoor

എല്ലാ വിലാസങ്ങൾക്കും ഇനി ഡിജിറ്റൽ അഡ്രസ് കോഡ്

Aswathi Kottiyoor

ബഫർ സോൺ ; ഭാവി നിർമിതികളും കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും

Aswathi Kottiyoor
WordPress Image Lightbox