• Home
  • Kerala
  • കാർഷികോൽപ്പന്ന വിപണനത്തിനും കൂട്ടായ്‌മകൾ
Kerala

കാർഷികോൽപ്പന്ന വിപണനത്തിനും കൂട്ടായ്‌മകൾ

കൃഷി ആദായകരമാക്കാൻ തുടക്കമിട്ട കൂട്ടായ്‌മകൾ കാർഷികോൽപ്പന്ന വിപണനത്തിലേക്കും. വരുന്ന അഞ്ചുവർഷം കാർഷിക മേഖലയിൽ ഊന്നൽ നൽകേണ്ടത്‌ ഇതിനായിരിക്കണമെന്ന്‌ ആസൂത്രണ ബോർഡ്‌ നിർദേശിച്ചു. പതിനാലാം പദ്ധതി കരട്‌ നയരേഖയിൽ കാർഷികമേഖലയിൽ മുന്നോട്ടുവച്ചിട്ടുള്ള പ്രധാന നിർദേശവുമിതാണ്‌. പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളും കുടുംബശ്രീയും കൂട്ടായ്‌മകൾക്ക്‌ നേതൃത്വം നൽകും. കർഷക ഉൽപ്പാദക കമ്പനികളും മറ്റു കുട്ടായ്‌മകളും ഭാഗമാകും. വീട്ടിടങ്ങളിലെ കാർഷികവിളകളുടെ വിപണന സൗകര്യമൊരുക്കലായിരിക്കും പ്രധാന ലക്ഷ്യം. വീട്ടിടങ്ങളിൽ പച്ചക്കറി ഉൾപ്പെടെ കാർഷിക വിളകൾ, കാലിവളർത്തൽ, മത്സ്യം, തേനീച്ച, പട്ടുനൂൽ പുഴു വളർത്തൽ തുടങ്ങിയവയുടെ സയോജനം ഉറപ്പാക്കും. ഉൽപ്പാദകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ നേരിട്ട്‌ സംഭരിച്ച്‌ വിപണനം ചെയ്യും. കർഷകർക്ക്‌ ന്യായവില ഉറപ്പാക്കും.

\നാളികേരം, പച്ചക്കറികൾ, റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ വ്യവസ്ഥിത വിതരണശൃംഖല ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ശീതീകരണ സൗകര്യമുള്ള ഒരു പ്രാഥമിക ഗ്രാമീണ കാർഷിക വിപണി ബ്ലോക്കുതലത്തിൽ പോഷക വിപണിയാകണം. കർഷക, കർഷക സഹകരണ സംഘങ്ങൾ, കർഷക ഉൽപ്പാദന കമ്പനികൾ എന്നിവയെയും ഇവയുമായി ബന്ധിപ്പിക്കണം. മൂല്യവർധന–-സംസ്‌കരണ മേഖലയിൽ വിപണികളുടെ ഫെഡറേഷനുകൾ സൃഷ്ടിക്കണം. സംയോജിത കൃഷിക്കായിരിക്കും മുൻഗണന.

മൂല്യവർധന, സംസ്‌കരണ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തേടും. കൃഷിക്ക്‌ രാസവസ്‌തുക്കളുടെ ഉപയോഗം കുറയ്‌ക്കും. സംയോജിത പോഷക പരിപാലനവും സംയോജിത കീടപരിപാലനവും ഉറപ്പാക്കും. കൃഷി ഓഫീസർമാർ കർഷകർക്കായി കൂടുതൽ സമയം ചെലവഴിക്കണം. ഇതിനായി എല്ലാ കൃഷി ഭവനുകളെയും സ്‌മാർട്ടാക്കും.

Related posts

കോവിഡ് വ്യാപനം കുറയുന്നു; ആശ്വസിച്ച് കേരളം.

Aswathi Kottiyoor

ഓണം മേളയിൽ വിപണി പിടിച്ച് സപ്ലൈക്കോ; 132 കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor

ഇ – ​റു​പ്പി ഇ​ന്ന് മു​ത​ൽ ഉ​പ​യോ​ഗി​ക്കാം

Aswathi Kottiyoor
WordPress Image Lightbox