തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് ചടങ്ങ്.
ഇതുസംബന്ധിച്ച് കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പ് ഉമ തോമസിനു ലഭിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ജോലി ഉമ തോമസ് രാജിവച്ചു. ഫിനാന്‍സ് ഡിപ്പാര്ട്ടുമെന്റില് അസിസ്റ്റന്റ് മാനേജരായിരുന്നു അവര്‍. വെള്ളിയാഴ്ച തനിച്ചെത്തി രാജിക്കത്ത് നല്കിയ അവര്‍ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മടങ്ങി.