24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു*
Kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു*

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയായി. ഇന്നലെ 200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 25 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4775 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു. ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3945 രൂപയാണ്. ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 45 രൂപ വര്‍ധിച്ചിരുന്നു.

Related posts

കെ-​റെ​യി​ൽ: കേ​ന്ദ്ര​ത്തെ കു​റ്റ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ആക്രിയുടെ മറവിൽ ഇൻപുട്ട് ടാക്‌സ് തട്ടിപ്പ്: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി

Aswathi Kottiyoor
WordPress Image Lightbox