മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിന്റെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നഗരകാര്യ വകുപ്പ് കോഴിക്കോട് റീജണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി. സാനുവാണ് നറുക്കെടുത്തത്. ആകെ 35 വാര്‍ഡുകളില്‍ ഒരു പട്ടികജാതി വാര്‍ഡും 18 വനിതാസംവരണ വാര്‍ഡുകളുമാണ് തെരഞ്ഞെടുത്തത്. 2016 ല്‍ 16 ജനറല്‍ വാര്‍ഡുകള്‍ വനിതാസംവരണ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. ബാക്കി രണ്ട് വാര്‍ഡുകളും ഒരു പട്ടികജാതി സംവരണ വാര്‍ഡുമാണ് ഇത്തവണ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
വനിതാ സംവരണ വാര്‍ഡുകള്‍-പൊറോറ (വാര്‍ഡ് 2), കീലച്ചരി( 4 ), ആണിക്കരി( 5 ), മുണ്ടയോട് (8,) പെരുവയല്‍ക്കരി (9), കോളാരി (12,) ഇടവേലിക്കല്‍ (15,) പെരിഞ്ചരി (21), ദേവര്‍കാട് (22), കാര( 23), ഇല്ലംഭാഗം (25), മലക്ക്താഴെ (26), എയര്‍പോര്‍ട്ട് (27), മട്ടന്നൂര്‍ (28), മേറ്റടി (34), നാലാംങ്കേരി (35). നറുക്കെടുപ്പിലൂടെ കണ്ടെത്തിയ വനിതാ സംവരണ വാര്‍ഡുകള്‍-അയ്യല്ലൂര്‍ (14), കരേറ്റ (18). പട്ടികജാതി സംവരണ വാര്‍ഡ്-പാലോട്ട്പള്ളി (30).
വനിതാ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. തുടര്‍ന്ന് പട്ടികജാതി സംവരണ വാര്‍ഡും നറുക്കെടുത്തു. 2012, 2017 വര്‍ഷങ്ങളില്‍ സംവരണ വാര്ഡായിരുന്നവയെ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. നഗരകാര്യ വകുപ്പ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ. രാഗേഷ്, ഇലക്ഷന് ക്ലാര്‍ക്ക് കെ.ബാബു, ജൂണിയര്‍ സൂപ്രണ്ട് പി.ജിജി, മട്ടന്നൂര്‍ നഗരസഭ സെക്രട്ടറി എസ്. വിനോദ് കുമാര്‍, മട്ടന്നൂര്‍ നഗരസഭ ഇലക്ഷന് ക്ലര്‍ക്ക് സി.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു.