24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊല്ലം–പുനലൂർ പാതയിൽ വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങി
Kerala

കൊല്ലം–പുനലൂർ പാതയിൽ വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങി

കൊല്ലം–-പുനലൂർ പാതയിൽ വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങി. വ്യാഴം രാവിലെ 6.30ന്‌ പുനലൂരിൽനിന്ന്‌ പുറപ്പെട്ട്‌ പകൽ 11.35ന്‌ നാഗർകോവിലിൽ എത്തുന്ന സ്പെഷ്യൽ ട്രെയിനാണ്‌ വൈദ്യുതീകരിച്ച പാതയിൽ ആദ്യം ഓടിയത്‌. തുടർന്ന്‌, 3.10ന്‌ കന്യാകുമാരിയിൽനിന്ന്‌ പുറപ്പെട്ട ട്രെയിൻ രാത്രി 8.-15ന് പുനലൂരിൽ എത്തിച്ചേർന്നു. ഇതിന് ആവശ്യമായ വൈദ്യുതി എൻജിൻ ബുധൻ രാത്രിതന്നെ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിരുന്നു.

വൈദ്യുതീകരണം പൂർത്തിയായ ശേഷം പാത വൈദ്യുതി എൻജിൻ സർവീസ് നടത്താൻ പ്രാപ്തമാണെന്ന്‌ കാണിച്ച് ഇലക്ട്രിക്കൽ വിഭാഗം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കാൻ തിരുവനന്തപുരം, മധുര ഡിവിഷനുകൾ തീരുമാനിച്ചത്. പുനലൂർ––നാഗർകോവിൽ സ്പെഷ്യൽ ട്രെയിനിനൊപ്പം തിരുനെൽവേലി––നാഗർകോവിൽ, നാഗർകോവിൽ––കന്യാകുമാരി സർവീസുകളും വ്യാഴാഴ്ച മുതൽ വൈദ്യുതി എൻജിനുമായി സർവീസ് നടത്താൻ ഉത്തരവായിട്ടുണ്ട്.
മെയ് 31-നാണ് കൊല്ലം––പുനലൂർ പാതയിൽ വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയത്. അന്നുരാത്രി 9.30-ഓടെ പാതയിൽ 25 കെവി വൈദ്യുതി പ്രവഹിപ്പിച്ച്‌ തുടങ്ങി. പാതയിലെ 2727 മരം മുറിച്ചുനീക്കുന്ന ജോലി മാത്രമാണ്‌ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട്‌ ബാക്കിയുള്ളത്‌. ഇതിന് ടെൻഡർ നടപടിയായി. മരംമുറിക്കൽ സർവീസിനെ ബാധിക്കില്ല.

അലഹബാദ് ആസ്ഥാനമായ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻസിലെ ജനറൽ മാനേജർ വൈ പി സിങ്‌ ഫെബ്രുവരി 24ന് പാത പരിശോധിച്ച ശേഷമാണ് ജോലികൾ വേഗത്തിലായത്. വൈദ്യുതീകരണ ജോലികൾ സുഗമമാക്കുന്നതിന് ഇടയിൽ കൊല്ലം–-ചെങ്കോട്ട പാതയിലെ രണ്ട്‌ പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയിരുന്നു. മധുര––പുനലൂർ എക്സ്പ്രസ്സ്, ഗുരുവായൂർ-–-പുനലൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് എന്നിവയ്‌ക്ക് പുനലൂർവരെ വൈദ്യുതി എൻജിൻ ഉപയോഗിക്കാനുള്ള അനുമതി ഉടൻതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related posts

മത്സ്യലേലം: ഇടനിലക്കാരുടെ ചൂഷണം തടയൽ ബില്ലിന്‌ അംഗീകാരം .

Aswathi Kottiyoor

എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ട് അങ്കണവാടികളാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox