22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 2022ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ കൊച്ചിയില്‍
Kerala

2022ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ കൊച്ചിയില്‍

ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലവസരം സൃഷ്ടിക്കുന്ന നഗരമായി കൊച്ചി മാറുന്നു. നൗക്രി.കോം റിപ്പോര്‍ട്ട് പ്രകാരം കൊച്ചിയാണ് ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നാമത്. ഇത് സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

2022 ജനുവരി മുതല്‍ മെയ് വരെ 22,365 പേര്‍ക്കാണ് കൊച്ചിയില്‍ മാത്രം നിയമനം ലഭിച്ചത്. ആരോഗ്യരംഗത്തും ഐടി, സോഫ്റ്റ്‌വെയര്‍ രംഗങ്ങളിലുമാണ് കൂടതല്‍ അവസരങ്ങളുണ്ടായത്. രാജ്യത്തെ വന്‍ നഗരങ്ങളെ മറികടന്നാണ് കൊച്ചി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെയുള്ള അഞ്ച് മാസങ്ങളിലും നാലായിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ രാജ്യത്തെ നഗരവും കൊച്ചിയാണെന്ന് പി രാജീവ് പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

ജൈ​വ​ വൈ​വി​ധ്യ​ത്തി​ന്‍റെ പ​കി​ട്ടേ​കി 125 പ​ച്ച​ത്തു​രു​ത്തു​ക​ൾ

Aswathi Kottiyoor

11 ജോടി ട്രെയിനുകൾക്ക്‌ കേരളത്തിൽ അധിക സ്‌റ്റോപ്പ്‌

Aswathi Kottiyoor

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത ഉടമയ്ക്കും നിർമാതാവിനും മാത്രമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox