26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ; ക​ട​ലി​ൽ പോ​കാ​ൻ ആ​ധാ​ർ
Kerala

ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ; ക​ട​ലി​ൽ പോ​കാ​ൻ ആ​ധാ​ർ

സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​രും. ജൂ​ലൈ 31 വ​രെ​യാ​ണ് നി​രോ​ധ​നം. നി​രോ​ധ​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ഇ​ത​ര​സം​സ്ഥാ​ന ബോ​ട്ടു​ക​ൾ കേ​ര​ള​തീ​രം വി​ട്ടു പോ​ക​ണ​മെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ​നി​ന്നു സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റും കോ​സ്റ്റ​ൽ പോ​ലീ​സും ഉ​റ​പ്പു​വ​രു​ത്തും. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

നി​രോ​ധ​ന കാ​ല​ത്ത് ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ളോ​ടൊ​പ്പം ഒ​രു കാ​രി​യ​ർ വ​ള്ളം മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. ക​ട​ലി​ല്‍ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശം ക​രു​ത​ണം. നി​രോ​ധ​ന കാ​ല​ത്തെ പ​ട്രോ​ളിം​ഗി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ബോ​ട്ടു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​പ്പി​നി​ലും അ​ഴീ​ക്ക​ലു​മാ​ണ് ഇ​വ ബ​ർ​ത്ത് ചെ​യ്യു​ക. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​റ് സീ ​റെ​സ്‌​ക്യൂ ഗാ​ർ​ഡു​ക​ളു​ടെ സേ​വ​നം ഉ​ണ്ടാ​കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ റ​സ്ക്യൂ ഗാ​ര്‍​ഡു​ക​ളു​ണ്ടാ​കും.

Related posts

*ചാലക്കുടി-പോട്ട ദേശീയപാതയില്‍ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് 2 യുവാക്കൾ മരിച്ചു.

Aswathi Kottiyoor

കേരളത്തിനും വേണം 
പുതിയ ട്രെയിൻ കോച്ചുകൾ ; സർവീസ്‌ നടത്തുന്ന ട്രെയിനുകളിലെ കോച്ചുകൾ കാലപ്പഴക്കം ചെന്നവയാണെന്ന്‌ റെയിൽവേ

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ പൊ​ട്ടി​ത്തെറി​ച്ച് വീ​ടി​ന് തീപി​ടി​ച്ചു

Aswathi Kottiyoor
WordPress Image Lightbox