• Home
  • Kerala
  • പൊതുജനാരോഗ്യ ബിൽ: സെലക്ട് കമ്മിറ്റി യോഗം 13ന്
Kerala

പൊതുജനാരോഗ്യ ബിൽ: സെലക്ട് കമ്മിറ്റി യോഗം 13ന്

2021-ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജൂൺ 13ന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ആരോഗ്യ-വനിത-ശിശുവികസന വകുപ്പു മന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ ആരോഗ്യപ്രവർത്തകർ, എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. 2021 ലെ കേരള പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യവലിയും www.niyamasbha.org യിൽ ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിൻമേൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താൽപ്പര്യമുള്ളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നൽകാം. നിർദേശങ്ങളും അഭിപ്രായങ്ങളും legislation@niyamasabha.nic.in നിയമസഭാ സെക്രട്ടറിക്കും അയച്ചു നൽകാം.

Related posts

തലയുയർത്തി ഇൻഫോപാർക്ക്‌ ;8500 കോടിയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി

Aswathi Kottiyoor

കനത്ത കാറ്റും മഴയും മരം വീണ് വീടും ഓട്ടോറിക്ഷയും തകർന്നു

Aswathi Kottiyoor

പട്ടിണിക്ക് പരിഹാരമില്ല , നിരാശാജനകം ; മേനി നടിക്കുന്നത്‌ കൂട്ടിയത്‌ കുറച്ച്‌ : കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox