26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബ​ഫ​ർ​സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ർ​ണ​യി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Kerala

ബ​ഫ​ർ​സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ർ​ണ​യി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ​ക്കും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കും ദേ​ശീ​യ പാ​ർ​ക്കു​ക​ൾ​ക്കും ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ബ​ഫ​ർ​സോ​ൺ നി​ർ​ണ​യി​ച്ച് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യ‌ാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി​വി​ധി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം എ​ന്ന​ത് വ​ന​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ നി​ജ​പ്പെ​ടു​ത്ത​ണം. 100 മീ​റ്റ​ർ പ​രി​ധി സീ​റോ​യാ​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കി​യി​ട​ത്ത് പു​തി​യ വി​ധി എ​ങ്ങ​നെ വ​ന്നു​വെ​ന്ന് പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​യെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നും സം​സ്ഥാ​ന​സ​ർ​ക്കാ​രി​നും എ​ന്തു​പ​റ്റി​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്. അ​തു​കൊ​ണ്ട് ക​ർ​ഷ​ക താ​ത്പ​ര്യം മു​ന്നി​ൽ​ക്ക​ണ്ട് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം​ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വി​ജ​യ​ൻ, എ.​ഡി. സാ​ബൂ​സ്, ടി.​ഒ. മാ​ത്യു, പി.​ഒ. ച​ന്ദ്ര​മോ​ഹ​ന​ൻ, എ. ​ജ​യ​റാം, ജോ​സ് പ​റ​യ​ങ്കു​ഴി, ടോ​ണി ജോ​സ​ഫ്, സ​തീ​ശ​ൻ ത​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

രണ്ട് ദിവസങ്ങളിലായി 484 സ്ഥാപനങ്ങള്‍ പരിശോധിച്ചു; ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല: മന്ത്രി

Aswathi Kottiyoor

വി​വാ​ഹപൂ​ര്‍​വ കൗ​ണ്‍​സലിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പരിഗണനയിൽ: വ​നി​താ ക​മ്മീ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox