23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വില്ലേജ് ഓഫീസ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: എ. കെ. സി. സി
Kerala

വില്ലേജ് ഓഫീസ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: എ. കെ. സി. സി

കണിച്ചാർ വില്ലേജ് ഓഫീസ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും വന്യമൃഗങ്ങൾ മൂലമുള്ള കൃഷി നാശത്തിന് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും എ. കെ. സി. സി കൊളക്കാട് യൂണിറ്റ് ഇന്ന് ആവശ്യപ്പെട്ടു. നിലവിലുള്ള കെട്ടിടം പൊളിച്ചു കളഞ്ഞെങ്കിലും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാതെ കിടക്കുകയാണ്. കൊളക്കാട് സൈന്റ് തോമസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കെട്ടിട നിർമാണത്തിനായി സൗജന്യമായി നൽകിയിരുന്നു. കെട്ടിട നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും മെല്ലെപോക്ക് തുടരുകയാണെന്നും എ. കെ. സി. സി കുറ്റപ്പെടുത്തി.

എ. കെ. സി. സി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ജോയ് മാടശ്ശേരി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഇടവക ഡയറക്ടർ ഫാ. പോൾ വള്ളോപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. ബ്രിട്ടോ ജോസ്, ജോസ്‌കുട്ടി കൊട്ടാരംകുന്നേൽ, ഉലഹന്നാൻ വടക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

മുൻ ഡപ്യൂട്ടി സ്‌പീക്കർ കെ എം ഹംസക്കുഞ്ഞ്‌ അന്തരിച്ചു……….

Aswathi Kottiyoor

വായ്പാ വളര്‍ച്ച: ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

Aswathi Kottiyoor

ടാറിട്ട ഉടന്‍ റോഡ് ഇനി പൊളിക്കില്ല; പൈപ്പിടല്‍ പ്രവൃത്തിക്ക് കലണ്ടര്‍ തയാറാക്കുന്നു

Aswathi Kottiyoor
WordPress Image Lightbox