22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സിൽവർ ലൈൻ : ഡിപിആർ നൽകിയിട്ട്‌ രണ്ട്‌ വർഷം
Kerala

സിൽവർ ലൈൻ : ഡിപിആർ നൽകിയിട്ട്‌ രണ്ട്‌ വർഷം

കേരളത്തിന്റെ സുപ്രധാന ഗതാഗതപദ്ധതിയായ സിൽവർ ലൈനിന്റെ വിശദപദ്ധതിരേഖ (ഡിപിആർ ) കേന്ദ്രത്തിന്‌ സമർപ്പിച്ചിട്ട്‌ രണ്ട്‌ വർഷം. തിരുവനന്തപുരം –- കാസർകോട്‌ റൂട്ടിൽ മൂന്നും നാലും പാതയ്ക്ക്‌ പദ്ധതി സമർപ്പിക്കാൻ റെയിൽവേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേരളത്തിന്റെ സാഹചര്യം വിലയിരുത്തി അർധ അതിവേഗപാത തെരഞ്ഞെടുത്തത്‌. അനാവശ്യ സംശയവും വിശദീകരണവും ആവശ്യപ്പെട്ട്‌ പദ്ധതി പരമാവധി നീട്ടിക്കൊണ്ടുപോകുകയാണ്‌ കേന്ദ്രം. ഇതോടെ നടപടി വേഗത്തിലാക്കാൻ ആവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തെഴുതേണ്ടിയും വന്നു.

എന്നാൽ, രണ്ടു വർഷത്തിനിടെ 56 വൻകിട റെയിൽവേ പദ്ധതിക്ക്‌ അനുമതി നൽകി പണിതീർക്കാൻ പരിശ്രമിക്കുന്നു എന്നാണ്‌ റെയിൽവേ അവകാശപ്പെടുന്നത്‌. അതിൽ അതിവേഗ, അർധ അതിവേഗ പാതയുമുണ്ട്‌. ഇതിൽ ഒന്നുപോലും കേരളത്തിലില്ല. കാൽനൂറ്റാണ്ടായി ആവശ്യപ്പെടുന്ന പുതിയ പാത, ട്രെയിൻ, സ്‌റ്റേഷൻ വികസനം, സോൺ, കോച്ച്‌ ഫാക്ടറി എന്നിവയും ചെവിക്കൊണ്ടിട്ടില്ല. പാർലമെന്റംഗങ്ങൾ അവരവരുടെ സംസ്ഥാനത്തിന്‌ വേണ്ടി രാഷ്‌ട്രീയം നോക്കാതെ നിരന്തരം വാദിക്കുമ്പോൾ കേരളത്തിലെ അനുഭവം മറിച്ചാണെന്നാണ്‌ റെയിൽബോർഡ്‌ അംഗങ്ങൾ പറയുന്നത്‌.

കേരളത്തിന്‌ പദ്ധതി അനുവദിക്കരുതെന്ന്‌ യുഡിഎഫ്‌ എംപിമാർ എഴുതി നൽകിയ അനുഭവവും ആദ്യമാണ്‌.
കേരളത്തിലെ മാധ്യമങ്ങൾ സിൽവർ ലൈനിനെതിരെ സംഭ്രമജനക വാർത്തകൾ എപ്പോഴും കൊടുക്കുന്നതും അവഗണിക്കലിന്‌ കാരണമാണ്‌.

Related posts

കെ സ്വിഫ്റ്റ് മുതൽ ആമസോൺവരെ ; 10,000 സംരംഭകര്‍ ഇന്ന്‌ ഒത്തുചേരുന്നു

Aswathi Kottiyoor

ആദിവാസി വിഭാഗത്തിൽ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ

Aswathi Kottiyoor

റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മം മാ​റ്റി; തിങ്കളാഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

Aswathi Kottiyoor
WordPress Image Lightbox