മൺസൂൺ വിളകളുടെ (ഖാരിഫ് വിളകൾ) താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനത്തിന് അംഗീകാരം നൽകി. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ വര്‍ധിപ്പിച്ചു. ഇതോടെ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2040 രൂപയായി.
കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.