28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെതിരെ ഹൈക്കോടതി
Kerala

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെതിരെ ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെതിരെ ഹൈക്കോടതി. ഒരു കുട്ടിക്ക് ബസില്‍ എത്രകാലം ഇരുന്ന് പഠിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.സര്‍വീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടത്. കെഎസ്ആര്‍ടിസി ഓരോ സമയത്ത് ഓരോന്നു കാണിച്ച് കൂട്ടുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ കണ്ണീര് ആരെങ്കിലും കാണണമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ട് ഈ മാസത്തെ ശമ്പളം നല്‍കിയില്ലെന്നും കോടതി ചോദിച്ചു. മാനേജ്മെന്‍റ് എന്ന് പറഞ്ഞാല്‍ വെറുതേ ഒപ്പിട്ട് കൊടുത്താല്‍ മാത്രം പോര. കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം കൊടുക്കണം. സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവര്‍ക്ക് മാത്രം ആദ്യം ശമ്പളം കൊടുക്കുന്നത് അനുവദിക്കാനാവില്ല. കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കിയതിനു ശേഷം മാത്രം സൂപ്പര്‍വൈസര്‍മാര്‍ക്ക് ശമ്പളം നല്‍കിയാല്‍ മതിയെന്ന് ഉത്തരവ് പാസാക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Related posts

പി​ടി​വി​ട്ട് കോ​വി​ഡ്; 70 ജി​ല്ല​ക​ളി​ൽ 150 ശ​ത​മാ​നം വ​ർ​ധ​ന

Aswathi Kottiyoor

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

Aswathi Kottiyoor

മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ; പ​ത്ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox