25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ‘കൂട്ട്‌’ കൂടാൻ കേരള പൊലീസ്‌
Kerala

‘കൂട്ട്‌’ കൂടാൻ കേരള പൊലീസ്‌

മൊബൈൽ ഫോണിന്‌ അടിപ്പെടുന്ന കുട്ടികളെ നേർവഴി നയിക്കാൻ ഇനി പൊലീസിന്റെ ‘കൂട്ട്‌’. മൊബൈൽ അടിമത്തത്തിൽനിന്ന്‌ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരള പൊലീസ്‌ പുതിയ പദ്ധതിക്ക്‌ രൂപം നൽകുന്നത്‌. നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ്‌ ഗ്ലോവ്‌’ പദ്ധതിയുടെ തുടർച്ചയായാണ്‌ ‘കൂട്ട്‌’.

മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്‌, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ദിശാബോധം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണ്‌ പദ്ധതി നടപ്പാക്കുക.

മൊബൈൽ ഫോൺ അമിതോപയോഗത്തിന്‌ അടിമപ്പെട്ട കുട്ടികൾക്ക്‌ കൗൺസലിങ്‌ നൽകും. ഇതിന്‌ ജില്ലകളിൽ കൗൺസലർമാരെ നിയോഗിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച്‌ ബോധവൽക്കരണ ക്ലാസും പൊലീസും കൗൺസലർമാരും ചേർന്ന്‌ നടത്തുമെന്ന്‌ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ പിടികൂടാൻ പൊലീസ്‌ നടത്തുന്ന പി ഹണ്ടിനാവശ്യമായ സാങ്കേതികസഹായവും ഒരുക്കും. കുറ്റകൃത്യങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനുമാവശ്യമായ സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ ആവശ്യമായ സഹകരണവും ഉണ്ടാകുമെന്ന്‌ പദ്ധതിയുമായി സഹകരിക്കുന്ന ബച്‌പൻ ബചാവോ ആന്ദോളൻ സംസ്ഥാന കോഓർഡിനേറ്റർ പ്രസീൻ കുന്നംപള്ളി പറഞ്ഞു.

Related posts

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും

Aswathi Kottiyoor

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യം ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

Aswathi Kottiyoor
WordPress Image Lightbox