23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അതിദാരിദ്ര്യ പട്ടിക : കുടുംബങ്ങൾക്ക്‌ വരുമാന സർട്ടിഫിക്കറ്റ്‌ വേണ്ട
Kerala

അതിദാരിദ്ര്യ പട്ടിക : കുടുംബങ്ങൾക്ക്‌ വരുമാന സർട്ടിഫിക്കറ്റ്‌ വേണ്ട

സംസ്ഥാന സർക്കാർ തയ്യാറാക്കിയ അതിദാരിദ്ര്യ പട്ടികയിലെ കുടുംബങ്ങൾക്ക്‌ തദ്ദേശ ഭരണ സ്ഥാപനംമുഖേനയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അപേക്ഷയ്‌ക്കൊപ്പം വരുമാന സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല. അഗതി, ആശ്രയ പട്ടികയിലുള്ളവർക്കും ഇതു ബാധകമാണ്‌. പതിനാലാം പഞ്ചവത്സരപദ്ധതി ധനസഹായ ഇളവ്‌ മാർഗരേഖയിലാണ്‌ ഇക്കാര്യം.

പൊതുവിഭാഗങ്ങൾ ആനുകൂല്യങ്ങൾക്ക്‌ ഒരു വർഷത്തിനുള്ളിൽ വില്ലേജ്‌ ഓഫീസറിൽനിന്ന്‌ വാങ്ങിയ വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. അപേക്ഷയ്‌ക്കൊപ്പമില്ലെങ്കിലും ആനുകൂല്യ വിതരണത്തിനുമുമ്പ്‌ ഹാജരാക്കിയാൽ മതി. 10,000 രൂപയിൽ താഴെയുള്ള ആനുകൂല്യങ്ങൾക്ക്‌ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ വരുമാനം സംബന്ധിച്ച്‌ നിർവഹണ ഉദ്യോഗസ്ഥൻ സ്വയം തയ്യാറാക്കുന്ന സാക്ഷ്യപത്രം മതി. രണ്ട്‌ വർഷത്തിനുള്ളിൽ മറ്റാവശ്യങ്ങൾക്ക്‌ വാങ്ങിയ വരുമാന സർട്ടിഫിക്കറ്റോ പകർപ്പോ ഉപയോഗിക്കാം.

അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗങ്ങൾക്ക്‌ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ആനുകൂല്യങ്ങൾക്ക്‌ കൂടുതൽ ഇളവുകൾ അനുവദിച്ചു. റവന്യു വകുപ്പ്‌ നൽകുന്ന ഭൂമിയുടെ കൈവശരേഖയ്‌ക്ക്‌ പകരം ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം മതി.

Related posts

വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയാൽ ബാധ്യത ഉടമയ്ക്കും നിർമാതാവിനും മാത്രമെന്ന് ഹൈക്കോടതി

Aswathi Kottiyoor

വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കും – മുഖ്യമന്ത്രി

Aswathi Kottiyoor

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor
WordPress Image Lightbox