26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ്രമേഹം: ഇന്ത്യ രണ്ടാം സ്ഥാനത്ത്
Kerala

പ്രമേഹം: ഇന്ത്യ രണ്ടാം സ്ഥാനത്ത്

ലോകത്തിൽ ഏറ്റവും അധിക പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). 30 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്രമേഹരോഗികളിൽ 150 ശതമാനം വർധനയാണ് ഉണ്ടായത്. മുതിർന്നവർക്കു പുറമേ കുട്ടികൾക്കിടയിലും പ്രമേഹം വർധിക്കുന്നതായി ഐസിഎംആർ വ്യക്തമാക്കി.

പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് രോഗബാധിതർ കൃത്യമായ വ്യായാമം, നിശ്ചിത അളവിലുള്ള പോഷക ആഹാരം എന്നിവ ഉറപ്പാക്കണം. രക്തസമ്മർദ്ദം, ശരീരഭാരം, കൊഴുപ്പിന്റെ അളവ് എന്നിവ സാധാരണ നിലയിൽ നിലനിർത്തണം. പ്രതിദിനം ആകെ കഴിക്കുന്ന ഭക്ഷണത്തിൽ 50 മുതൽ 55 ശതമാനം വരെ കാർബോഹൈഡ്രേറ്റ്, 14 ഗ്രാം ഫൈബർ, 15 മുതൽ 20 ശതമാനം വരെ പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തണം.

പ്രമേഹമുള്ള കുട്ടികൾക്ക് വിറ്റാമിനുകൾ അല്ലെങ്കിൽ മിനറൽ സപ്ലിമെന്റുകൾ പതിവായി നൽകാമെന്നും ഐസിഎംആറിന്റെ നിർദേശങ്ങളിൽ പറയുന്നു.

Related posts

ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി

Aswathi Kottiyoor

വോ​ളി​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി.

Aswathi Kottiyoor

അമ്മയുടെ കാറില്‍നിന്നിറങ്ങി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമം; വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox