വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി മലയോര കര്‍ഷകരില്‍ ആശങ്കയും ഉത്കത്ഠയും ഉളവാക്കുന്നതാണെന്ന് എടൂര്‍ ഫൊറോന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.എടൂര്‍ മേഖലയില്‍ മാങ്ങോട്, ചതിരൂര്‍, പുതിയങ്ങാടി, കീഴ്പ്പള്ളി, അമ്ബലക്കണ്ടി, ചെടിക്കുളം പ്രദേശങ്ങളിലെയും ആറളം ഫാമും ഉള്‍പ്പെടെ നാലായിരത്തോളം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുന്നതാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുന്നതിനും നടപടികള്‍ ആലോചിക്കുന്നതിനായി ഫൊറോന കൗണ്‍സിലിന്റെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
previous post