22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അർബുദ ചികിത്സ : കാർക്കിനോസിന്റെ അത്യാധുനിക ലാബ്‌ 11ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും
Kerala

അർബുദ ചികിത്സ : കാർക്കിനോസിന്റെ അത്യാധുനിക ലാബ്‌ 11ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

അർബുദ ചികിത്സയ്‌ക്ക്‌ അമേരിക്കയിലെ മയോക്ലിനിക്കുമായി സഹകരിച്ച്‌ ഇന്ത്യൻ കമ്പനിയായ കാർക്കിനോസ്‌ കൊച്ചിയിൽ സ്ഥാപിച്ച അത്യാധുനിക ലാബ്‌ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. വൈകിട്ട്‌ നാലിന്‌ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന്റെ മൂന്നാംനിലയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്‌ ക്യാൻസർ റിസർച്ച്‌ ലബോറട്ടറിയും എച്ച്‌പിവി ടെസ്‌റ്റിങ് ആൻഡ്‌ സെർവിക്കൽ ക്യാൻസർ കൺട്രോൾ സർവീസ്‌ ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ അധ്യക്ഷനാകും.

കേരളത്തിൽ ഉൾപ്പെടെ രാജ്യമെങ്ങും അർബുദ ഗവേഷണ പരിചരണ സൗകര്യങ്ങൾ ഒരുക്കുന്ന സ്ഥാപനമാണ് കാർക്കിനോസ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അർബുദം നേരത്തേ കണ്ടെത്തുകയും കുറഞ്ഞ ചെലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും കൂടുതൽ ഗവേഷണം നടത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം. 15,000 ചതുരശ്രയടിയിൽ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന്റെ മൂന്നാംനിലയിലാണ്‌ ലാബ്‌ പ്രവർത്തനം. ഡോക്ടർമാർ ഉൾപ്പെടെ 35 ജീവനക്കാരുടെ സേവനം ലഭ്യമാണ്‌.

കോതമംഗലം, മൂന്നാർ, തൊടുപുഴ എന്നിവിടങ്ങളിലും കാർക്കിനോസിന് അർബുദ പരിചരണകേന്ദ്രങ്ങളുണ്ട്. കാർക്കിനോസിൽ 100 കോടി രൂപ മുടക്കിയ രത്തൻ ടാറ്റയാണ് പ്രധാന നിക്ഷേപകൻ. ബയോടെക്‌നോളജി കമ്പനിയായ റാക്കൂടെൻ, റിലയൻസ് ഡിജിറ്റൽ ഹബ്ബ്, സംരംഭകരായ വേണു ശ്രീനിവാസ്, ക്രിസ് ഗോപാലകൃഷ്ണൻ, റോണി സ്‌ക്രൂവാല, ശേഖർ ശർമ തുടങ്ങിയവർക്കും നിക്ഷേപമുണ്ട്.

Related posts

പേരാവൂര്‍. മണത്തണ, ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

Aswathi Kottiyoor

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം.

Aswathi Kottiyoor

കുട്ടികളിൽ ടാറ്റൂ പതിക്കുന്നതു നിയന്ത്രിക്കണമെന്നു ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox