26.1 C
Iritty, IN
November 22, 2024
  • Home
  • Iritty
  • തുളസീ വനം സമർപ്പിച്ചു.
Iritty

തുളസീ വനം സമർപ്പിച്ചു.

ഇരിട്ടി: പായം മഹാ വിഷ്ണു ക്ഷേത്രത്തിൽ നട്ടുപിടിപ്പിച്ച തുളസീ വനം ക്ഷേത്രത്തിന് സമർപ്പിച്ചു. തുളസി, അരളി, ചെക്കി തുടങ്ങിയ ക്ഷേത്ര പൂജകൾക്കാവശ്യമായ ചെടികളാണ് നട്ടു പിടിപ്പിച്ചത്. ലോക പരിതസ്ത്ഥിതി ദിനത്തിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനുമായ പി.എസ്. മോഹനൻ കൊട്ടിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലസംസ്കൃതി കേന്ദ്രം വിദ്യാർത്ഥികളും മാതൃസമിതി പ്രവർത്തകരും ചേർന്ന് നൂറ് തുളസി, 25 ചെക്കി, 5 അരളി തൈകളും നട്ടുപിടിപ്പിച്ചു. ഇതോടെ വർഷം മുഴുവൻ ഷേത്രത്തിലേക്കാവശ്യമായ തുളസിയും ചെക്കിയും സുലഭമായി ലഭ്യമാവും. തുടർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരവും നടന്നു. ഷീലാ ഭാസ്കരൻ അധ്യക്ഷനായി. ബാലസംസ്കൃതി അംഗം അനൂജ മനോജ് , ശ്രീല ഗിരീഷ്, വിജിത ശ്രീജേഷ്എന്നിവർ സംസാരിച്ചു.

Related posts

കൊവിഡും അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും – കൂട്ടുപുഴ പാലം നിർമ്മാണം പ്രതിസന്ധിയിൽ

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

Aswathi Kottiyoor

ആറളം ചാക്കാട് മേഖലകളെ ഭീതിയിലാഴ്ത്തി കാട്ട് കൊമ്പന്മാർ – ജനങ്ങൾ മുൾമുനയിൽ നിന്നത് ഏഴ് മണിക്കൂർ

Aswathi Kottiyoor
WordPress Image Lightbox