കാസര്‍ഗോഡ് ചെറുവത്തൂരില്‍ ദേവനന്ദ എന്ന പെൺകുട്ടി ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇത്തരം കടകളില്‍ നിരന്തരം പരിശോധനകള്‍ നടത്തണമെന്നും ഇതിനു കൃത്യമായ മേല്‍നോട്ടം വേണമെന്നും ഹൈക്കോടതി.
ദേവനന്ദയുടെ മരണത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയ ഡിവിഷന് ബെഞ്ച് പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 10 ദിവസത്തിനകം സത്യവാംങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.