24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സമഗ്ര വിവരങ്ങള്‍ നൽകാൻ ‘വിവര സഞ്ചയിക’
Kerala

സമഗ്ര വിവരങ്ങള്‍ നൽകാൻ ‘വിവര സഞ്ചയിക’

പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’പദ്ധതി നിർദേശിച്ച്‌ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. പ്രാദേശികാസൂത്രണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതിവിവര കണക്കുകൾ സമാഹരിച്ചാണ് വിവര സഞ്ചയിക എന്ന പേരിൽ ഡാറ്റാ ബാങ്ക് രൂപീകരിക്കുക. ഓൺലൈൻ സംവിധാനത്തിലൂടെ ഏതുസമയത്തും വിവരം ലഭ്യമാകുന്ന രീതിയിലായിരിക്കും ക്രമീകരണം. ആറ് മേഖലകളിൽ സംയുക്ത പദ്ധതി നടപ്പാക്കുന്ന വൈവിധ്യമാർന്ന നിർദേശങ്ങളാണ്‌ കരട്‌ പദ്ധതിയായി സെമിനാറിൽ അവതരിപ്പിച്ചത്‌.
ക്യാൻസറിനോട്‌ പൊരുതാൻ
സമഗ്ര ക്യാൻസർ നിയന്ത്രണത്തിനായി ജില്ലാതലത്തിൽ കണ്ണൂർ ഫൈറ്റ് ക്യാൻസർ പദ്ധതി നടപ്പാക്കും. വാർഡുതല സർവേ, ബോധവൽക്കരണം, പ്രാഥമിക സ്‌ക്രീനിങ് ക്രമീകരിക്കൽ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി നടത്തുക. ഓരോ പ്രദേശത്തും അതത് തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുക. സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതിയിലൂടെ ജില്ലയിലെ അമ്പത് വയസിൽ താഴെയുള്ള എല്ലാവരെയും പത്താംതരം യോഗ്യതയുള്ളവരാക്കും.

ടൂറിസത്തിന്‌ പുതുമോടി
ടൂറിസം വകുപ്പുമായി ചേർന്ന് പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇത്‌ നടപ്പാക്കുക. പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ഓരോ തദ്ദേശസ്ഥാപന പരിധിയിലും അഞ്ചു വീതം സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
നെൽകൃഷി വ്യാപിപ്പിക്കാൻ പഞ്ചായത്തുകൾക്ക് ധനസഹായം, ക്ഷീരകർഷകർക്ക് സബ്സിഡി, ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം,ലിംഗ പദവി പഠനം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് തുടങ്ങിയവയും കരട് പദ്ധതിയായി നിർദേശിച്ചു.

Related posts

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനു ധനസഹായ വിതരണം 30ന്

Aswathi Kottiyoor

ഇൻഡിഗോ ജിദ്ദ -കോഴിക്കോട് സെക്ടറിൽ സർവീസ് പുനഃരാരംഭിക്കുന്നു

Aswathi Kottiyoor

പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.

Aswathi Kottiyoor
WordPress Image Lightbox