26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ​വി​ത്ര​ൻ ഗു​രു​ക്ക​ളു​ടെ ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ലു​ണ്ട് കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​നു​ള്ള “മാ​ന്ത്രി​കച്ചെ​ടി​യും
Kerala

പ​വി​ത്ര​ൻ ഗു​രു​ക്ക​ളു​ടെ ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ലു​ണ്ട് കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​നു​ള്ള “മാ​ന്ത്രി​കച്ചെ​ടി​യും

കേ​ള​കം: ആ​യു​ർ​വേ​ദ സ​സ്യ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​വും വ​ള​ർ​ത്ത​ലും ജീ​വി​ത​ച​ര്യ​യാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കേ​ള​കം പൂ​വ​ത്തി​ൻ​ചോ​ല​യി​ലെ പ​വി​ത്ര​ൻ ഗു​രു​ക്ക​ൾ. കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​നു​ള്ള ചെ​ടി പോ​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള മു​ക്കാ​ൽ ഏ​ക്ക​റോ​ള​മു​ള്ള തോ​ട്ട​ത്തി​ലു​ണ്ട്. സ്വ​ദേ​ശി​യും വി​ദേ​ശി​യും അ​ത്യ​പൂ​ർ​വ​ഇ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യു​ള്ള ആ​യി​ര​ത്തി​ല​ധി​കം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം പ​രി​പാ​ലി​ച്ചു​വ​ള​ർ​ത്തു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ലേ​ക്കും മ​റ്റു​മു​ള്ള കാ​ട്ടു​പ​ന്നി​യു​ടെ ക​ട​ന്നു​വ​ര​വ് ത​ട​യു​ന്ന​താ​ണ് കൊ​ടു​വേ​ലി​യെ​ന്ന സ​സ്യ​മെ​ന്ന് പ​വി​ത്ര​ൻ ഗു​രു​ക്ക​ൾ പ​റ​യു​ന്നു. കൊ​ടു​വേ​ലി കൃ​ഷി​യി​ട​ത്തി​ന്‍റെ അ​തി​രു​ക​ളി​ലും കാ​ട്ടു​പ​ന്നി ക​ട​ന്നു​വ​രു​ന്ന വ​ഴി​ക​ളി​ലും ന​ട്ടു​പി​ടി​പ്പി​ച്ചാ​ൽ മാ​ത്രം മ​തി​യാ​കും. മു​ന്നി​ൽ കാ​ണു​ന്ന ചെ​ടി​ക​ളെ​ല്ലാം കു​ത്തി​നി​ര​ത്തി തി​ന്നു​കൊ​ണ്ട് സ​ഞ്ച​രി​ക്കു​ന്ന കാ​ട്ടു പ​ന്നി ഒ​രി​ക്ക​ലെ​ങ്കി​ലും കൊ​ടു​വേ​ലി രു​ചി​ച്ചു​നോ​ക്കി​യ​ൽ ജീ​വി​ത​കാ​ല​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും പി​ന്നീ​ട് ഈ ​വ​ഴി വ​രി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.
ഏ​റെ പ​രി​ചി​ത​മാ​യ ക​റി​വേ​പ്പി​ല, തു​മ്പ, മ​ന്ദാ​രം, പി​ച്ച​കം, അ​മ്പാ​ഴം, ക​റ്റാ​ർ​വാ​ഴ തു​ട​ങ്ങി അ​ർ​ബു​ദ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന അ​ർ​ബു​ദ​നാ​ശി​നി​യും മ​ണി ത​ക്കാ​ളി​യും വ​രെ​യു​ണ്ട് പ​വി​ത്ര​ൻ ഗു​രു​ക്ക​ളു​ടെ ഔ​ഷ​ധ​സ​സ്യ ക​ല​വ​റ​യി​ൽ. പാ​ട​ത്തും പ​റ​മ്പി​ലും ചി​ര​പ​രി​ചി​ത​രാ​യ തു​മ്പ പോ​ലും ഔ​ഷ​ധ​മൂ​ല്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നി​സാ​ര​മ​ല്ലെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ണു​നാ​ശ​ത്തി​നും തേ​ൾ വി​ഷ​ത്തി​നും അ​ത്യു​ത്ത​മ​മാ​ണി​ത്. ക​രി​ന്തു​മ്പ​യു​മു​ണ്ട് ഇ​വി​ടെ. മ​ല​യാ​ളി​ക​ൾ പു​റ​ത്തു പ​റ​യാ​ൻ മ​ടി​ക്കു​ന്ന മൂ​ല​ക്കു​രു പോ​ലു​ള്ള രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ഇ​തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം, അ​നി​വാ​ര്യ​ത, പ​രി​പോ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​നും പു​തു​ത​ല​മു​റ​യ്ക്ക് അ​വ​ബോ​ധം ന​ൽ​കാ​നും നി​ര​ന്ത​രം പ​രി​ശ്ര​മി​ക്കു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ് പ​വി​ത്ര​ൻ ഗു​രുക്ക​ൾ.

പ​നി ചി​കി​ത്സ​യ്ക്കു​ള്ള ദ​ശ​പു​ഷ്പം, വേ​ദ​ന ശ​മി​പ്പി​ക്കാ​ൻ അ​യ​മോ​ദ​കം, മു​റി​വി​ന് അ​യ്യം​പ​ന, പ​ഴു​താ​ര തു​ട​ങ്ങി​യ ഒ​രു​വി​ധ​പ്പെ​ട്ട വി​ഷ​ങ്ങ​ളെ​യോ​ക്കെ പ്ര​തി​രോ​ധി​ക്കാ​ൻ കെ​ൽ​പ്പു​ള്ള വി​ഷ​മൂ​ലി, വി​ഷ​പ്പ​ച്ച, വെ​ളു​ത്തു​ള്ളി ചെ​ടി, അ​ണ​ലി​വേ​ഗം, ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മ​ർ​മ്മാ​ണ്ടി, നേ​ത്ര​പൂ​ട്ട്, കാ​യാ​മ്പൂ, ചൊ​റി മാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​മു​ക്കു​രം തു​ട​ങ്ങി​യ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ വീ​ട്ടി​ൽ ത​ന്നെ വ​ള​ർ​ത്തി​യാ​ൽ ഇ​ട​യ്ക്കി​ട​യ്ക്ക് ഡോ​ക്‌​ട​റെ ചെ​ന്നു കാ​ണേ​ണ്ട അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് പ​വി​ത്ര​ൻ ഗു​രു​ക്ക​ൾ പ​റ​യു​ന്ന​ത്.

ജീ​വി​ത​ശൈ​ലി രോ​ഗ​മാ​യ പ്ര​മേ​ഹ​ത്തി​നും ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ പ്ര​തി​വി​ധി ത​രും. കാ​ട്ടു​പാ​വ​ൽ, മ​ലം​കി​രി​യ​ത്ത് തു​ട​ങ്ങി​യ​വ പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. ഹൃ​ദ്‌​രോ​ഗ​ങ്ങ​ൾ​ക്ക് ഔ​ഷ​ധ​മാ​യി ആ​ന​ച്ച​വി​ട്ടി​യും നീ​ർ​മ​രു​തു​മു​ണ്ട്. മൂ​ത്ര​ക്ക​ല്ല് പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ല്ലു​രു​ക്കി​യും ഇ​വി​ടെ​യു​ണ്ട്. മ​ർ​മ ചി​കി​ത്സ​യ്ക്കു​ള്ള​തും ഗ​ർ​ഭാ​ശ​യ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​വി​ധി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ച്ചോ​റ്റി പോ​ലു​ള്ള സ​സ്യ​ങ്ങ​ളും നാ​ഡീ​രോ​ഗ​ങ്ങ​ളെ ശ​മി​പ്പി​ക്കാ​നു​ള്ള സ​സ്യ​ങ്ങ​ളും ലൈം​ഗി​ക ഉ​ത്തേ​ജ​നം സാ​ധ്യ​മാ​ക്കു​ന്ന ക​സ്തൂ​രി വെ​ണ്ട പോ​ലു​ള്ള അ​പൂ​ർ​വ​യി​നം ചെ​ടി​ക​ളും തോ​ട്ട​ത്തി​ലു​ണ്ട്.

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യും ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​രു​ന്നാ​യും ആ​ദി​വാ​സി​ജ​ന​ത ഉ​പ​യോ​ഗി​ക്കു​ന്ന അ​പൂ​ർ​വ​യി​നം സ​സ്യ​ശേ​ഖ​ര​വും ഇ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം. ക​റു​ത്ത കു​റി​ഞ്ഞി​യും ആ​രോ​ഗ്യ​പ​ച്ച​യു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ള്ള​താ​ണ്. ഒ​രു ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലും ആ​രോ​ഗ്യ​പ​ച്ച ക​ഴി​ച്ചാ​ൽ അ​ത് ഉ​ണ​ർ​വി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ഗു​രു​ക്ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ക​രി​മു​ത്തി​ൾ, ചു​രു​ളി, സോ​മ​ല​ത, മ​ദ​ന​പ്പൂ തു​ട​ങ്ങി വേ​റെ​യു​മു​ണ്ട് പേ​രി​ലും വ്യ​ത്യ​സ്ത​രാ​യ സ​സ്യ​വ​ർ​ഗ​ങ്ങ​ൾ ഇ​വി​ടെ. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ട്ടി​ഞ്ചി​യും ഇ​ക്കൂ​ട്ട​ത്തി​ലെ പ്ര​മു​ഖ​നാ​ണ്.

കു​രു​മു​ള​കി​നേ​ക്കാ​ൾ ര​ണ്ടി​ര​ട്ടി എ​രി​വു​ള്ള ചെ​റു​തി​പ്പി​ലി​യും തോ​ട്ട​ത്തി​ലെ അം​ഗ​മാ​ണ്. ക​ഫ​ക്കെ​ട്ടി​നും ശ്വാ​സം​മു​ട്ട​ലി​നും ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​ണ്. ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ വ​ള​ർ​ത്തു​ക മാ​ത്ര​മ​ല്ല അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ഗു​രു​ക്ക​ൾ മു​ൻ​കൈ​യെ​ടു​ക്കു​ന്നു. ആ​യി​രം തൈ​ക​ളാ​ണ് ഗു​രു​ക്ക​ൾ സ​മീ​പ പ്ര​ദേ​ശ​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. നി​ല​വി​ൽ ട്ര​ഡീ​ഷ​ണ​ൽ ഹെ​ർ​ബ​ൽ ഹീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് പ​വി​ത്ര​ൻ ഗു​രു​ക്ക​ൾ.

Related posts

ഹരിതവിദ്യാലയം റിയലാറ്റി ഷോ; അപേക്ഷിക്കാം*

Aswathi Kottiyoor

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും…………..

Aswathi Kottiyoor

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള വിലക്ക് നീക്കും; ഉറപ്പുമായി കേന്ദ്ര സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox