24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പരിസ്ഥിതി ലോല പ്രദേശം: വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
Kerala

പരിസ്ഥിതി ലോല പ്രദേശം: വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

വനം സംരക്ഷിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനത്തിന്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി നിലനിർത്തണമെന്ന സുപ്രിംകോടതി ഉത്തരവ്‌ വനാതിർത്തിയിലുള്ള ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്‌. വിവിധയിൽ എന്ത്‌ തുടർ നടപടി സ്വീകരിക്കണമെന്നത്‌ നിയമവിദഗ്‌ധരുമായി ആലോചിച്ച്‌ തീരുമാനിക്കും. ലോക പരിസ്ഥിതി ദിനത്തിൽ വനംവകുപ്പ്‌ നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതി സംസ്ഥാനതല ഉദ്‌ഘാടനം പിണറായികൺവൻഷൻ സെന്ററിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വധസംരക്ഷണത്തിന്റെ ഭാഗമായാണ്‌ സുപ്രിംകോടതി നിലപാട്‌ സ്വീകരിച്ചത്‌. സംസ്ഥാനത്തിന്‌ അതിനോട്‌ പൂർണയോജിപ്പാണ്‌. വനംസരക്ഷിക്കണം, കൂടുതൽ വളരണം, അതിന്റെ ഭാഗമായി മരങ്ങളും വലിയ തോതിൽ വെച്ചുപിടിപ്പിക്കണം. ഇതൊക്കെ സംസ്ഥാനത്ത്‌ നേരത്തെ മുതൽ സ്വീകരിച്ചുവരുന്നതാണ്‌. ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനമാണ്‌ കേരളം. വനാതിർത്തിയടക്കം എല്ലാ പ്രദേശത്തും ആളുകൾ തിങ്ങിപാർക്കുകയാണ്‌. ജനങ്ങൾ താമസിക്കുന്ന ഇടം പരിസ്ഥിതി ലോല മേഖലയാക്കുന്നതിലെ ബുദ്ധിമുട്ട്‌ നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയതാണ്‌. ഈ ഘട്ടത്തിലാണ്‌ സുപ്രിംകോടതി ഉത്തരവ്‌ വന്നത്‌.

ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്ന ആളുകളുടെ കൂടി താൽപര്യം സംരക്ഷിക്കുകയെന്നതാണ്‌ സർക്കാർ നേരത്തെ സ്വീകരിച്ച നയം. കേന്ദ്ര സർക്കാരുമായി തുടർന്നും ബന്ധപ്പെടും. എല്ലാ തരത്തിലും ജനങ്ങളോടൊപ്പം നിൽകുന്ന സമീപനം തന്നെയാണ്‌ സർക്കാർ സ്വീകരിക്കുക. വനം സംരക്ഷിക്കുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിലും വിട്ടുവീഴ്‌ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. വനംമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Related posts

ചിട്ടി തട്ടിപ്പ് ; കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മാര്‍ച്ചും ധര്‍ണ്ണയും മറ്റ് സമരങ്ങളും ഒഴിവാക്കി

Aswathi Kottiyoor

നി​പ വൈ​റ​സ്​ ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നു​ള്ള​ ആ​ദ്യ​ഘ​ട്ട​പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യ​ത്​ ​പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​യി വി​ല​യി​രു​ത്ത​ൽ​

Aswathi Kottiyoor

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം: നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox