24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭ​ക്ഷ്യ​വി​ഷ​ബാ​ധ: എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന
Kerala

ഭ​ക്ഷ്യ​വി​ഷ​ബാ​ധ: എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന

സ്കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​യി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന. വി​ദ്യാ​ഭ്യാ​സ, ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

സ്കൂ​ളു​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​ക്ക​കം എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും വെ​ള്ളം പ​രി​ശോ​ധി​ക്കും. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഭ​ക്ഷ്യ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​സ​മ​യ​ത്ത് ഉ​ന്ന​ത​ത​ല പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​ക്ക് മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തും. പാ​ച​ക​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. അ​രി​യു​ടെ സാ​ന്പി​ളു​ക​ളും ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി.രാജീവ്

Aswathi Kottiyoor

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി 3.80 കോടി രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സമിതി

Aswathi Kottiyoor
WordPress Image Lightbox