21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാന്‍ അനുമതി: മന്ത്രി എം വി ഗോവിന്ദന്‍
Kerala

ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാന്‍ അനുമതി: മന്ത്രി എം വി ഗോവിന്ദന്‍

സംസ്ഥാനത്തെ ബഡ്‌സ് സ്കൂള്‍ ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ ടീച്ചര്‍ക്ക് 32,560 രൂപ വരെ നല്‍കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റന്‍റ് ടീച്ചര്‍മാരുടെ ഹോണറേറിയം 24,520 രൂപയായും വര്‍ധിപ്പിക്കാം. ആയമാരുടെ ഹോണറേറിയം 18,390 രൂപയായിരിക്കും. പ്രൊഫഷണല്‍ ബിരുദമുള്ള ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്പെഷ്യലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കില്‍ ബഡ്സ് സ്‌കൂളുകളില്‍ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.

സ്പെഷ്യല്‍ ടീച്ചറുടെ നിലവിലുള്ള ഹോണറേറിയം 30,675രൂപയും അസിസ്റ്റന്‍റ് ടീച്ചര്‍മാരുടെ ഹോണറേറിയം 23,100 രൂപയുമാണ്. ബഡ്സ് സ്‌കൂളുകള്‍ക്കും റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ക്കും സ്ഥലം വാങ്ങാനും കെട്ടിടം നിര്‍മ്മിക്കാനും ഉള്‍പ്പെടെ പഞ്ചായത്തുകള്‍ക്ക് പദ്ധതി തയ്യാറാക്കാം. ഇതിനായി ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂളുകളുടെ പരിപാലനത്തിലും വികസനത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടണം. ഓരോ കുട്ടിയുടെയും പരിപാലനത്തിലും വളര്‍ച്ചയിലും തദ്ദേശ സ്ഥാപനങ്ങളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരുടെ ശമ്പളം 18390 രൂപയായി വര്‍ധിപ്പിച്ചു. 2021 ഫെബ്രുവരി 1 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. പാലിയേറ്റീവ് നഴ്‌സുമാരെ സംബന്ധിച്ച മാര്‍ഗരേഖ കാലികമായി പുതുക്കാനും ഉചിതമായിട്ടുള്ള കാറ്റഗറി കണ്ടെത്താനും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ പാലിയേറ്റീവ് പരിചരണ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്യൂണിറ്റി നഴ്‌സുമാരെയും തുടര്‍ന്നും കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു. കേരളാ പാലിയേറ്റീവ് നഴ്‌സസ് ഫെ‍ഡറേഷന്‍ (സിഐടിയു) മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

Related posts

മൽസ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് നോർവേ മാതൃക സഹായകരമാകും: മന്ത്രി വി അബ്ദു റഹ്‌മാൻ

Aswathi Kottiyoor

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്……..

Aswathi Kottiyoor

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; സ്വകാര്യ ബസില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട; യൂണിഫോം മതി

Aswathi Kottiyoor
WordPress Image Lightbox