23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • തിമിംഗല ചര്‍ദ്ദില്‍ പിടികൂടിയ സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
Kerala

തിമിംഗല ചര്‍ദ്ദില്‍ പിടികൂടിയ സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

തില്ലങ്കേരി: കഴിഞ്ഞദിവസം തില്ലങ്കേരി തെക്കംപൊയ്യിലില്‍ നിന്നും വാഹന പരിശോധനയ്ക്കിടെ തിമിംഗല ചര്‍ദ്ദില്‍ പിടികൂടിയ സംഭവത്തില്‍ പ്രതിയായ അരീച്ചാല്‍ സ്വദേശി ദിഖില്‍ നിവാസില്‍ ദിന്‍ രാജിനെ മട്ടന്നൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവ സമയത്ത് കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ കാറുമായി രക്ഷപ്പെട്ട സാഹചര്യത്തില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. തില്ലങ്കേരി സ്വദേശിയായ ഒരാള്‍ക്ക് കൈമാറുന്നതിനായി ഉളിയില്‍ ടൗണില്‍ നിന്നും കണ്ടാലറിയുന്ന ആള്‍ തന്നെ എല്‍പ്പിച്ചതായിരുന്നു എന്നാണ് ദിന്‍രാജ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ഒട്ടേറെ പേര്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വഷിക്കേണ്ടത് വനം വകുപ്പ് ആയതിനാല്‍ പോലീസ് ഇതു സംബന്ധിച്ചുളള കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വനം വകുപ്പിന് കേസ് കൈമാറുമെന്നാണ് സൂചന. ബയോളജിക്കല്‍ ഡൈവോഴ്‌സിറ്റി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ കാറില്‍ രക്ഷപ്പെട്ടത് ഉളിയില്‍ സ്വദേശി അഷ്‌റഫും സുഹൃത്തുമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related posts

തെരുവുനായയുടെ കടിയേറ്റ്‌ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

Aswathi Kottiyoor

ട്രാൻസ്ജൻഡറുകൾക്ക് പരീക്ഷാ പരിശീലനത്തിന് ‘യത്നം’ പദ്ധതി: മന്ത്രി ബിന്ദു

Aswathi Kottiyoor

മലയില്‍ കുടുങ്ങിയ യുവാവിന് ഭക്ഷണമെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, ഹെലികോപ്ടര്‍ മടങ്ങി

Aswathi Kottiyoor
WordPress Image Lightbox