24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉന്നതാധികാര സമിതി
Kerala

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ഉന്നതാധികാര സമിതി

സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലെ വി​വാ​ദ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ളി​ൽ അ​ന്തി​മതീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് അ​പ്പീ​ൽ സ​മി​തി​ക​ളെ നി​യോ​ഗി​ക്കും. ഇന്നലെ പു​റ​ത്തി​റ​ക്കി​യ വി​വ​രാ​കാ​ശ നി​യ​മ​ങ്ങ​ളി​ലെ ക​ര​ട് ഭേ​ദ​ഗ​തി​യി​ൽ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ക​ര​ട് ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി വ്യ​ക്തി​ക​ൾ​ക്കു കോ​ട​തി​യി​ൽ പോ​കു​ന്ന​തി​നു പ​ക​രം അ​പ്പീ​ൽ സ​മി​തി​യെ സ​മീ​പി​ക്കാം.

ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ന്നി​ല​ധി​കം അ​പ്പീ​ൽ പാ​ന​ലു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​ണ് ക​ര​ട് ഭേ​ദ​ഗ​തി ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രാ​തിപ​രി​ഹാ​ര ഓ​ഫീ​സ​ർ​മാ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ 30 ദി​വ​സ​ത്തി​നുള്ളി​ലാ​ണ് അ​പ്പീ​ൽ സ​മി​തി​യെ സ​മീ​പി​ക്കേ​ണ്ട​ത്. അ​പ്പീ​ലു​ക​ൾ ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മി​തി പ​രാ​തി പ​രി​ഗ​ണി​ക്ക​ണം. അ​പ്പീ​ൽ സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ഐ​ടി നി​യ​മ​ത്തി​ലെ 79-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ഷ്ട​മാ​കും.

കേ​ന്ദ്ര ഐ​ടി നി​യ​മ​ത്തി​ൽ 2021 ഫെ​ബ്രു​വ​രി​യി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ അ​നു​സ​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ സ്ഥാ​പ​ന​ങ്ങ​ൾ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നു പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്കു​ക​യും 15 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കു​ക​യും വേ​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ർ​ഷ​ക​സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി​ട്ടു​ള്ള പോ​പ്പ് താ​രം റി​ഹാ​ന​യു​ടെ ട്വീ​റ്റി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ട്വീ​റ്റു​ക​ൾ ത​ട​യു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ട്വി​റ്റ​റി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഫെ​ബ്രു​വ​രി 25ന് ​പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന ഐ​ടി നി​യ​മ​ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് സ​ർ​ക്കാ​രു​ക​ൾ നി​യ​മ​വി​രു​ദ്ധ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് വ്യ​വ​സ്ഥ ചെ​യ്തു. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാം. സ​ർ​ക്കാ​രു​ക​ൾ​ക്കു പു​റ​മേ വ്യ​ക്തി​ക​ൾ​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും ഭേ​ദ​ഗ​തി വ്യ​ക്ത​മാ​ക്കു​ന്നു.

ക​ര​ട് ഭേ​ദ​ഗ​തി​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ

• സോ​ഷ്യ​ൽ മീ​ഡി​യ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​ർ​മാ​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ വ്യ​ക്തി​ക​ൾ​ക്കു കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു പു​റ​മേ അ​പ്പീ​ൽ പാ​ന​ലി​നെ സ​മീ​പി​ക്കാം.
• സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​നു​ള്ള നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു പു​റ​മേ ഉ​പ​യോ​ക്താ​ക്ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.
• സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പാ​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​താ​യി ഉ​റ​പ്പുവ​രു​ത്ത​ണം.

Related posts

തൃശൂരില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

വിവാഹത്തിന് 21ാമത്തെയാൾ എത്തിയാൽ മുഴുവൻപേർക്കുമെതിരെ കേസ്; 2 വർഷം തടവ്………..

Aswathi Kottiyoor

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox