കണിച്ചാർ : കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം സ്വന്തമായി. പഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ ഗുഡ്‌സ് വാഹനത്തിന്റെ താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഹരിത കർമസേനയ്ക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ലീലാമ്മ, തോമസ് വടശേരി, ജോജൻ എടത്താഴെ, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപൻ, വി.ഇ.ഒ. ഷാജീവൻ തുടങ്ങിയവർ സംസാരിച്ചു.