24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്
Kerala

വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്

സ്‌കൂൾ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ (വി.എൽ.ടി.ഡി.) കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകൾക്കും വി.എൽ.ടി.ഡി. നിർമാണകമ്പനികൾക്കും വിതരണക്കാർക്കും വകുപ്പ് നിർദേശം നൽകി.
കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതി പ്രകാരമുള്ള വാഹന നിരീക്ഷണ സംവിധാനം പൊതുയാത്രാ വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 55 വി.എൽ.ടി.ഡി. ഉപകരണ നിർമാതാക്കളും 700 വിതരണക്കാരുമാണു പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് അവ പരിഹരിക്കുന്നതിനുള്ള കർശന നടപടികളിലേക്കു മോട്ടോർ വാഹന വകുപ്പ് കടന്നത്.

Related posts

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിങ്; ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത് മന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും: കെ റെയിൽ എംഡി

Aswathi Kottiyoor

*പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്‌മെന്റ് 13-ന്.*

Aswathi Kottiyoor
WordPress Image Lightbox