22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാട്ടാനശല്യം; സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യം
Kerala

കാട്ടാനശല്യം; സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യം

കണ്ണൂര്‍ ജില്ലയിലെ കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ട് ജില്ലാ ആസൂത്രണ സമിതി രംഗത്ത്. ഇതു സംബന്ധിച്ച്‌ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കും.

ആറളം, ഉളിക്കല്‍, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. കാട്ടാന ശല്യം നേരിടുന്ന പഞ്ചായത്തുകള്‍ ഫെന്‍സിങ് മാപ്പ് തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്നും കഴിഞ്ഞ
ദിവസം നടന്ന യോഗം നിര്‍ദേശിച്ചു.

‘ട്രൈബല്‍ മിഷന്‍റെ’ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 100 കോളനികളെ ജില്ലാ പഞ്ചായത്ത് ദത്തെടുക്കും. ഇതിന്റെ ഭാഗമായി പട്ടിക വര്‍ഗ്ഗ കോളനികളില്‍ സമഗ്ര പഠനം നടത്തും. ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്ബയിന്‍റെ ഭാഗമായി ഭവന നിര്‍മാണത്തിന് സ്ഥലം സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവരെ ഉടന്‍ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശം നല്‍കി. കൂടാതെ ഡ്യൂട്ടി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെ മാറ്റുന്നത് ആരോഗ്യ കേന്ദ്രത്തിന്‍്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി കൂടി ആലോചിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

Related posts

*ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

വിള ഇൻഷുറൻസ് നഷ്ടപരിഹാര വിതരണം വീണ്ടും മുടങ്ങി.

Aswathi Kottiyoor

കേ​ന്ദ്രം കൂ​ടു​ത​ൽ ഫ​ണ്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox