24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജൂൺ 5 ;ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്
Kerala

ജൂൺ 5 ;ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടത്തിയ
ബയോ കെയർ ചലഞ്ച് പൂർത്തിയാക്കിയവർക്ക് അനുമോദനം സംഘടിപ്പിക്കുന്നു. കഴിഞ്ഞവർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈയുടെ ഫോട്ടോ യൂത്ത് കോൺഗ്രസ് ലഭ്യമാക്കിയ വാട്സ്ആപ്പ് നമ്പറിലേക്
അയച്ചുകൊടുത്ത് , അതു പരിപാലിച്ച് ഈ വർഷം ആ വ്യക്ഷതൈയുടെ ഫോട്ടോ അയച്ചു നൽകി ചലഞ്ചിൽ വിജയകരമായി പങ്കെടുക്കുന്നവർക്ക് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഉപഹാരം നൽകും. പരിസ്ഥിതിദിനത്തിൽ മരം നടുന്നതിനപ്പുറത്തേക്ക് ആ മരത്തൈയെ സംരക്ഷിക്കുക , അങ്ങനെ നാടിന് ഒരു തണൽ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വർഷം നട്ട വൃക്ഷ തൈകൾ മൂന്നു വർഷം വരെ ഈ ചലഞ്ചിൽ ഉൾക്കൊള്ളിച്ചു കൊണ്ടു അതിന്റെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യും. ഓരോ ജൂൺ 5 നും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് 9400101197എന്ന നമ്പറിലേക് വാട്സാപ്പിൽ ഫോട്ടോ അയച്ചുകൊണ്ട് പുതിയ ആളുകൾക്ക് ചലഞ്ച്ന്റെ ഭാഗമാകാം. ഈ മാസം അഞ്ചാം തിയ്യതി വരെ കഴിഞ്ഞ വർഷത്തെ ഫോട്ടോ അയച്ചു കൊണ്ടു ഉപഹാരം കൈപ്പറ്റവുന്നതാണ്.

Related posts

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട.

Aswathi Kottiyoor

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍, മാഡം വിളി ഒഴിവാക്കണോ? ഉന്നത വിദ്യാഭ്യാസവകുപ്പ് അഭിപ്രായം തേടുന്നു.

Aswathi Kottiyoor

എക്‌സിറ്റ് പോളുകൾ സംഘടിപ്പിക്കാനാവില്ല

Aswathi Kottiyoor
WordPress Image Lightbox