26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ
Kerala

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.
1984ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ൽ പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി. 1995ൽ കമ്മ്യൂണിറ്റി മെഡിസിനിൽ എംഡി കരസ്ഥമാക്കി. 2003ൽ എബിഎയും, 2012ൽ ഫെയ്മർ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ 27 വർഷം അധ്യാപകനായും 11 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിൽ ദീർഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.

Related posts

കുടിശിക കിട്ടാതെ മരിച്ചത് 77,000 പെ‍ൻഷൻകാർ

Aswathi Kottiyoor

ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം

Aswathi Kottiyoor

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox